വിതുര: ചായം ഭദ്രകാളിക്ഷേത്രത്തിലെ ഉത്സവത്തിനു കൊടിയേറി. ക്ഷേത്രംതന്ത്രി ഉണ്ണികൃഷ്ണൻ പോറ്റി, മേൽശാന്തി ശംഭുപോറ്റി എന്നിവർ മുഖ്യകാർമികത്വം വഹിച്ചു.
ഫെബ്രുവരി മൂന്നിനാണ് സമാപനം. ഇന്ന് ഉച്ചയ്ക്ക് 12.30ന് അന്നദാനം, വൈകീട്ട് 7.30നു തൂക്കം പ്രദക്ഷിണം, എട്ടിന് ഉത്തരകാശി ആദിശങ്കരബ്രഹ്മ വിദ്യാപീഠത്തിലെ ഹരി ബ്രഹ്മേന്ദ്രാനന്ദതീർഥ സ്വാമികളുടെ അനുഗ്രഹ പ്രഭാഷണം എന്നിവയുണ്ടാകും. ബുധൻ രാത്രി എട്ടിനു പാട്ടും പകർന്നാട്ടവും നടക്കും.
വ്യാഴം രാവിലെ 9ന് ഭക്തിഗാനമേള, മെഡിക്കൽ ക്യാമ്പ്, 9.30ന് പൊങ്കാല, 11ന് പൊങ്കാല നിവേദ്യം, 11.30ന് അന്നദാനം, വൈകീട്ട് 5ന് വണ്ടിയോട്ടം, 7ന് നേർച്ചത്തൂക്കം, 7.30ന് താലപ്പൊലി, 9ന് ഗാനമേള. സമാപനദിവസമായ വെള്ളിയാഴ്ച രാവിലെ 8ന് നിലത്തിൽപോര്, 12ന് അന്നദാനം, 4.30ന് തൂക്കം നേർച്ച, 7ന് ഓട്ടം ഘോഷയാത്ര, 7ന് നൃത്തം, 8ന് ഭക്തിഗാനമേള.
ചായം ഭദ്രകാളി ക്ഷേത്രം ഉത്സവത്തിനു കൊടിയേറി
11:55 PM Jan 28, 2023 | Deepika.com