തിരുവനന്തപുരം: ബഫർസോണ്‍ വിഷയത്തിൽ പാർട്ടി നിലപാട് ശരിയാണെന്നു തെളിഞ്ഞുവെന്നു കേരള കോണ്‍ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി എംപി. ട്രൈബൽ മേഖലയിൽ ഉള്ളവർക്കു കേന്ദ്രം നൽകിയ അവകാശം പോലെ കടലോര പ്രദേശത്തു താമസിക്കുന്നവർക്കു വേണ്ടി കേന്ദ്രം പ്രത്യേക അവകാശം നൽകുന്ന നിയമം പാസാക്കണം. പ്രാദേശിക പാർട്ടികൾക്കു പ്രസക്തിയുള്ള കാലഘട്ടത്തിൽ സംസ്ഥാനത്തു പാർട്ടി പ്രാദേശികമായ ജനകിയ വിഷയങ്ങൾ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് -എമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ പുതിയതായി നിർമിച്ച കെ.എം. മാണി ഹാൾ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ജോസ് കെ.മാണി.
മന്ത്രി റോഷി അഗസ്റ്റിൻ, പാർട്ടി ജില്ലാ പ്രസിഡന്റ് സഹായദാസ് സംസ്ഥാന ജനറൽ സെക്രട്ടറി ആനന്ദകുമാർ , സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വർക്കല സജീവ്, ജില്ലാ ജനറൽ സെക്രട്ടറി സി.ആർ.സുനു എന്നിവർ പ്രസംഗിച്ചു.
ബഫർസോണ്‍ വിഷയത്തിൽ പാർട്ടി നിലപാട് ശരിയാണെന്നു തെളിഞ്ഞു: ജോസ് കെ. മാണി
11:53 PM Jan 28, 2023 | Deepika.com