ആരോഗ്യമേഖലയുടെ പുരോഗതിക്ക് സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള ഇടപെടലുകള്‍ അനിവാര്യം: ഗിവര്‍ഗീസ് മാര്‍ അപ്രേം
11:46 PM Jan 28, 2023 | Deepika.com
കോട്ടയം: ആരോഗ്യ മേഖലയുടെ പുരോഗതിക്ക് സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള ഇടപെടലുകള്‍ അനിവാര്യമാണെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന് ഗീവര്‍ഗീസ് മാര്‍ അപ്രേം. കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കങ്ങഴ തിയോഫിലസ് കോളജ് ഓഫ് നഴ്സിംഗുമായി സഹകരിച്ച് നഴ്സിംഗ് വിദ്യാര്‍ഥികള്‍ക്കായി തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സാമൂഹ്യ അവബോധ പഠന ശിബിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ജില്ലാ പഞ്ചായത്ത് മെംബര്‍ ഡോ. റോസമ്മ സോണി, കെഎസ്എസ്എസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സിജോ ആല്‍പ്പാറയില്‍ എന്നിവര്‍ പ്രസംഗിച്ചു.