ചരമ വാർഷികം ഫെബ്രുവരി രണ്ടിന്
11:46 PM Jan 28, 2023 | Deepika.com
കോട്ടയം: ഡോ. പി.ടി. തോമസ് പാലാന്പടത്തിന്റെ 64-ാം ചരമ വാർഷികം അഖില മലങ്കര മഞ്ഞനിക്കര തീർഥാടക സമൂഹത്തിന്റെയും വെള്ളൂർ സെന്റ് സൈമണ്‍സ് പള്ളിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തും. ഫെബ്രുവരി രണ്ടിനു രാവിലെ ഏഴിനു പ്രഭാതപ്രാർഥനയെ തുടർന്ന് ഡോ. ഏബ്രഹാം മാർ സേവേറിയോസ് വിശുദ്ധ കുർബാന അർപ്പിക്കും. അനുസ്മരണ സമ്മേളനം ഡോ. ഏബ്രഹാം മാർ സേവേറിയോസ് ഉദ്ഘാടനം ചെയ്യും. തീർഥയാത്ര സമൂഹം പ്രസിഡന്റ് അജിത് കുരുവിള അധ്യക്ഷത വഹിക്കും. ഫാ. പി.വി. ജോണ്‍ പുന്നമറ്റത്തിൽ, ഫാ. വിജു ഏബ്രഹാം തടത്തിൽപറന്പിൽ, ഫാ. ഷൈജു ജോസ് ചെന്നിക്കര, ഫാ. കോശി ഏഴരപ്പറയിൽ, സമൂഹം വൈസ് പ്രസിഡന്റ് ഷാജി ഫിലിപ്പ് കോണഞ്ഞാറ്റ്, ഷെവ. ബിബി ഏബ്രഹാം കടവുംഭാഗം, രാജൻ ജോർജ് ഇലവിനാമണ്ണിൽ എന്നിവർ പ്രസംഗിക്കും.