കോട്ടയം: കേരള സഭയിൽ പുതിയ മിഷൻ ചൈതന്യം സൃഷ്ടിക്കാൻ മിഷൻ ലീഗിന് സാധിച്ചെന്ന് ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട്. ഇന്നു തക്കലയിൽ നടക്കുന്ന ചെറുപുഷ്പ മിഷൻ ലീഗിന്റെ പ്ലാറ്റിനം ജൂബിലിയുടെ ദേശീയതല സമാപനാഘോഷതോടനുബന്ധിച്ചുള്ള പതാക പ്രയാണം മാർ തോമസ് തറയിലിന്റെ കബറിടത്തിൽനിന്നും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാർ മാത്യു മൂലക്കാട്ട്.
ചെറുപുഷ്പ മിഷൻലീഗ് ദേശീയ പ്രതിനിധി ജയിംസ് കൊച്ചുപറമ്പിൽ പതാക ഏറ്റുവാങ്ങി. ചെറുപുഷ്പ മിഷൻലീഗ് കോട്ടയം അതിരൂപത ഡയറക്ടർ ഫാ. ജിതിൻ വല്ലാർകാട്ടിൽ ആമുഖ സന്ദേശം നൽകി. അതിരൂപത പ്രസിഡന്റ് അജീഷ് കൊണ്ടാടുംപടവിൽ, വൈസ് ഡയറക്ടർ സിസ്റ്റർ അനുമോൾ ഒരപ്പാങ്കൽ, ജനറൽ സെക്രട്ടറി സജി പഴുമാലിൽ, ജനറൽ ഓർഗനൈസർ ബിബിൻ ബെന്നി തടത്തിൽ എന്നിവർ പങ്കെടുത്തു.
പതാക പ്രയാണം തിരുവനന്തപുരം പയസ് ടെൻത് ക്നാനായ കത്തോലിക്കാ ശാഖാ ഡയറക്ടർ ഫാ. മിഥുൻ വലിയപുളിഞ്ചാക്കിലിന്റെയും മിഷൻലീഗ് പ്രവർത്തകരുടെയും നേതൃത്വത്തിൽ പ്ലാറ്റിനം ജൂബിലി സമാപനനഗരിയിൽ ഇന്നു രാവിലെ എത്തിച്ചേരും.
മിഷൻ ലീഗ്: പതാക പ്രയാണത്തിന് തുടക്കം
11:46 PM Jan 28, 2023 | Deepika.com