പ​​ട്ടി​​ത്താ​​നം-​​ഏ​​റ്റു​​മാ​​നൂ​​ർ ബൈ​​പാ​​സി​​ൽ സിഗ്നൽ ലൈറ്റുകൾ പ്ര​​വ​​ർ​​ത്ത​​ന​​സ​​ജ്ജം

11:46 PM Jan 28, 2023 | Deepika.com
ഏ​​റ്റു​​മാ​​നൂ​​ർ: പ​​ട്ടി​​ത്താ​​നം-​​ഏ​​റ്റു​​മാ​​നൂ​​ർ ബൈപാ​​സി​​ലെ സിഗ്നൽ ലൈ​​റ്റു​​ക​​ൾ നാ​​ളെ പ്ര​​വ​​ർ​​ത്ത​​ന സ​​ജ്ജ​​മാ​​വും. നാ​​ളെ രാ​​വി​​ലെ 10ന് ​​മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​ൻ ലൈ​​റ്റു​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​നോ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കും. ഗ​​താ​​ഗ​​ത ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി ന​​ട​​ന്നു​​വ​​രു​​ന്ന ജോ​​ലി​​ക​​ൾ ഇ​​ന്ന​​ലെ പൂ​​ർ​​ത്തി​​യാ​​യി. പാ​​റേ​​ക്ക​​ണ്ടം ഭാ​​ഗ​​ത്ത് വി​​പു​​ല​​മാ​​യ സി​​ഗ്ന​​ൽ സം​​വി​​ധാ​​ന​​ങ്ങ​​ളു​​ണ്ട്, തി​​ര​​ക്കേ​​റി​​യ നാ​​ൽ​​ക്ക​​വ​​ല​​യാ​​യ ഇ​​വി​​ടെ നാ​​ലു​​വ​​ശ​​ത്തും സി​​ഗ്ന​​ൽ ലൈ​​റ്റു​​ക​​ൾ സ്ഥാ​​പി​​ച്ചി​​ട്ടു​​ണ്ട്. ദൂ​​ര​​ക്കാ​​ഴ്ച ല​​ഭി​​ക്കാ​​ൻ സ​​ഹാ​​യി​​ക്കു​​ന്ന രീ​​തി​​യി​​ലാ​​ണ് ലൈ​​റ്റു​​ക​​ൾ സ്ഥാ​​പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. പാ​​ലാ-​​ഏ​​റ്റു​​മാ​​നൂ​​ർ റോ​​ഡി​​ലെ​​യും ബൈ​​പാ​​സി​​ലെ​​യും തി​​ര​​ക്ക​​നു​​സ​​രി​​ച്ചാ​​ണ് ഇ​​വി​​ടെ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ വ​​രു​​ന്ന​​ത്.
ബൈ​​പാ​​സി​​ൽ അ​​ടി​​യ​​ന്ത​​ര ശ്ര​​ദ്ധ​​വേ​​ണ്ട സ്ഥ​​ല​​ത്ത് ബ്ലി​​ങ്ക​​റു​​ക​​ൾ സ്ഥാ​​പി​​ച്ചി​​ട്ടു​​ണ്ട്. മ​​ണ​​ർ​​കാ​​ട് ബൈ​​പ്പാ​​സ് റോ​​ഡി​​ൽ പ​​ട്ടി​​ത്താ​​നം മു​​ത​​ൽ ഏ​​റ്റു​​മാ​​നൂ​​ർ വ​​രെ​​യു​​ള്ള ഭാ​​ഗ​​ത്തു സു​​ര​​ക്ഷാ ക്ര​​മീ​​ക​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഹ​​ന്പ് സ്ഥാ​​പി​​ക്കു​​ന്ന ജോ​​ലി​​ക​​ൾ പി​​ഡ​​ബ്ല്യു​​ഡി​​യും പൂ​​ർ​​ത്തി​​യാ​​ക്കി. ഉ​​ദ്ഘാ​​ട​​നം ക​​ഴി​​ഞ്ഞാ​​ലും ഒ​​രാ​​ഴ്ച എ​​ൻ​​ജി​​നി​​യ​​ർ​​മാ​​ർ റോ​​ഡി​​ലെ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ എ​​ണ്ണ​​വും, സ​​മ​​യ​​വും നി​​രീ​​ക്ഷി​​ച്ചാ​​ണ് ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ വ​​രു​​ത്തു​​ക.
നാ​​ഷ​​ന​​ൽ ട്രാ​​ൻ​​സ്പോ​​ർ​​ട്ടേ​​ഷ​​ൻ പ്ലാ​​നിം​​ഗ് ആ​​ൻ​​ഡ് റി​​സ​​ർ​​ച് സെ​​ന്‍റ​​റി​​ന്‍റെ (നാ​​റ്റ്പാ​​ക്) പ​​ഠ​​ന റി​​പ്പോ​​ർ​​ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ജി​​ല്ലാ റോ​​ഡ് സേ​​ഫ്റ്റി അ​​ഥോ​​റി​​റ്റി​​യു​​ടെ മേ​​ൽ​​നോ​​ട്ട​​ത്തി​​ൽ കെ​​ൽ​​ട്രോ​​ണാ​​ണു സി​​ഗ്ന​​ൽ സ്ഥാ​​പി​​ച്ച​​ത്. മ​​ണ​​ർ​​കാ​​ട്-​​പ​​ട്ടി​​ത്താ​​നം ബൈ​​പ്പാ​​സി​​ലെ പാ​​റ​​ക്ക​​ണ്ടം ജം​​ഗ്ഷ​​നി​​ൽ ട്രാ​​ഫി​​ക് സി​​ഗ്ന​​ൽ സ്ഥാ​​പി​​ക്കു​​ന്ന​​തി​​ന് 16.37 ല​​ക്ഷം രൂ​​പ റോ​​ഡ് സു​​ര​​ക്ഷാ​​ഫ​​ണ്ടി​​ൽ​​നി​​ന്ന് അ​​നു​​വ​​ദി​​ച്ചി​​​​രു​​ന്നു. ജ​​ന​​ങ്ങ​​ളു​​ടെ ആ​​വ​​ശ്യം പ​​രി​​ഗ​​ണി​​ച്ചാ​​ണ് ബൈപാ​​സി​​ന്‍റെ ഏ​​റ്റ​​വും തി​​ര​​ക്കേ​​റി​​യ​​തും അ​​പ​​ക​​ട​​സാ​​ധ്യ​​ത​​യു​​ള്ള​​തു​​മാ​​യ പാ​​റ​​ക്ക​​ണ്ടം ജം​​ഗ്ഷ​​നി​​ൽ ട്രാ​​ഫി​​ക് സി​​ഗ്ന​​ൽ സ്ഥാ​​പി​​ക്കാ​​ൻ റോ​​ഡ് സു​​ര​​ക്ഷാ​​ഫ​​ണ്ട് അ​​ഥോ​​റി​​റ്റി​​യി​​ൽ​​നി​​ന്ന് ഫ​​ണ്ട് ല​​ഭ്യ​​മാ​​ക്കി​​യ​​ത്.