മങ്കൊമ്പ്: നമുക്ക് ചുറ്റുമുള്ളവരെ കാണാനും കേൾക്കാനും സാധിക്കുമ്പോൾ ഐക്യം സാധ്യമാകുമെന്ന് സിഎസ്ഐ മുൻ മോഡറേറ്റർ ബിഷപ് തോമസ് കെ. ഉമ്മൻ. കിടങ്ങറ സെന്റ് ഗ്രിഗോറിയോസ് പള്ളിയുടെ ശതോത്തര രജതജൂബിലിയോടനുബന്ധിച്ചു ചങ്ങനാശേരി എക്യൂമെനിക്കൽ മൂവ്മെന്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വികാരി ഫാ.ജേക്കബ് പാറയ്ക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ചങ്ങനാശേരി അതിരൂപത ഡയറക്ടർ ഫാ.ജോസഫ് ഈറ്റോലിൽ മുഖ്യ പ്രഭാഷണം നടത്തി. ഫാ.ബൈജു തോമസ് അച്ചിറ തലക്കൽ, ഫാ.സ്റ്റീഫൻ പുത്തൻപറമ്പിൽ, ഫാ.തോമസ് ചെറിയാൻ തേലക്കാട്ട്, ജസ്റ്റിൻ ബ്രൂസ്, പി.സി ജോർജ്, കെ.വി.ജെയിസൺ തുടങ്ങിയവർ പ്രസംഗിച്ചു.
എക്യുമെനിക്കൽ സമ്മേളനം നടത്തി
10:35 PM Jan 28, 2023 | Deepika.com