അമ്പലപ്പുഴ: അമ്പലപ്പുഴ ഗവ. കോളജ് കായിക വിദ്യാഭ്യാസ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കേരള സർവകലാശാല അന്തർ കലാലയ ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ പുനലൂർ എസ്എൻ കോളജും, പുരുഷ വിഭാഗത്തിൽ അഞ്ചൽ സെന്റ് ജോൺസ് കോളജും ജേതാക്കളായി. വനിതാ വിഭാഗത്തിൽ എൽഎൻസിപിഇ കാര്യവട്ടം രണ്ടാം സ്ഥാനം നേടിയപ്പോൾ മൂന്നാം സ്ഥാനം സെന്റ് ജോൺസ് കോളജ് അഞ്ചൽ കരസ്തമാക്കി. പുരുഷ വിഭാഗത്തിൽ പുനലൂർ എസ്എൻ കോളജ് രണ്ടാമതെത്തിയപ്പോൾ ഡിബി കോളജ് ശാസ്താംകോട്ട മൂന്നാം സ്ഥാനം നേടി.
കേരള സർവകലാശാല സിൻഡിക്കറ്റ് അംഗം പ്രഫ. അരുൺകുമാർ ഫ്ലാഗ് ഓഫ് ചെയ്ത മത്സരത്തിൽ സർവകലാശാലയിലെ വിവിധ കോളജുകളിൽനിന്നായി ഇരുന്നൂറോളം കായികതാരങ്ങൾ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ അമ്പലപ്പുഴ ഗവ. കോളജ് പ്രിൻസിപ്പൽ ഡോ. മോത്തി ജോർജ് സമ്മാനദാനം നിർവഹിച്ചു. സിൻഡിക്കേറ്റ് അംഗം പ്രഫ. അരുൺകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
കേരള സർവകലാശാല ക്രോസ് കൺട്രി: എസ്എൻ പുനലൂർ, സെന്റ് ജോൺസ് അഞ്ചൽ ജേതാക്കൾ
10:33 PM Jan 28, 2023 | Deepika.com