ചങ്ങനാശേരി: എസി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി ഭാഗമായി നസ്രത്ത് ജംഗ്ഷനില്‍ ഇന്ന് രാത്രി 9.30 മണി മുതല്‍ നാളെ രാവിലെ ആറുവരെ ഗ്രൗണ്ട് ഇംപ്രൂവ്മെന്റ് പ്രവൃത്തി നടത്തുന്നതിനാൽ ഈ ഭാഗത്തൂടെ കടന്നു പോകാനുള്ള എല്ലാ വാഹനങ്ങളും മേല്‍പ്പറഞ്ഞ സമയങ്ങളില്‍ (എമര്‍ജന്‍സി വാഹനങ്ങള്‍ ഉള്‍പ്പടെ) പെരുന്ന, തിരുവല്ല, അമ്പലപ്പുഴ വഴിയോ പൂപ്പള്ളി, ചമ്പക്കുളം എസ്എന്‍ കവല വഴി ആലപ്പുഴക്കും ആലപ്പുഴയില്‍നിന്നുള്ള വാഹനങ്ങള്‍ അമ്പലപ്പുഴ, തിരുവല്ല വഴിയോ, എസ്എന്‍ കവല ചമ്പക്കുളം-പൂപ്പള്ളി വഴി പോകേണ്ടതാണ്.
ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശേരി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി നിര്‍മിക്കുന്ന പാറക്കല്‍ ചെറിയ പാലത്തിന്റെ ഗര്‍ഡര്‍ സ്ഥാപിക്കുന്ന പ്രവൃത്തി 31ന് രാത്രി 10 മുതല്‍ ഒന്നിനു രാവിലെ ആറുവരെ നടത്തുന്നതിനാൽ ഈ ഭാഗത്തൂടെ കടന്നുപോകാനുള്ള എല്ലാ വാഹനങ്ങളും മേല്‍പ്പറഞ്ഞ സമയത്ത് (എമര്‍ജന്‍സി വാഹനങ്ങള്‍ ഉള്‍പ്പടെ) പെരുന്നയില്‍നിന്നും പോകേണ്ട എല്ലാ വാഹനങ്ങളും തിരുവല്ല, അമ്പലപ്പുഴ വഴി ആലപ്പുഴക്കും ആലപ്പുഴയില്‍നിന്നുള്ള വാഹനങ്ങള്‍ അമ്പലപ്പുഴ, തിരുവല്ല വഴി ചങ്ങനാശേരിക്കും പോകേണ്ടതണ്.
ഗതാഗത നിയന്ത്രണം
10:33 PM Jan 28, 2023 | Deepika.com