ചങ്ങനാശേരി: സുറിയാനി സഭകളുടെ അനന്യ പാരന്പര്യമായ മൂന്നു നോന്പ് ആചരണം പ്രാധാന്യത്തോടെ നിർവഹിക്കണമെന്നു ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ സർക്കുലർ.
നാളെ ആരംഭിക്കുന്ന നോന്പ് എല്ലാവരും പ്രാധാന്യത്തോടെ നിയോഗംവച്ച് അനുഷ്ഠിക്കണമെന്നു സർക്കുലർ പറയുന്നു.
കേരള സഭയുടെയും സീറോ മലബാർ സഭയുടെയും നവീകരണം, സാമൂഹ്യതിന്മകളിൽനിന്നു മോചനം, അതിരൂപത ബൈബിൾ കൺവൻഷന്റെയും അജപാലനപദ്ധതികളുടെയും വിജയം, ഇടവകകളിൽ നടക്കുന്ന മിശിഹാനുഭവ കൺവൻഷന്റെ വിജയം എന്നീ നിയോഗങ്ങളോടെ നോന്പ് അനുഷ്ഠിക്കണമെന്നും സർക്കുലറിൽ പറയുന്നു.
മൂന്നുനോന്പ് ആചരണം പ്രധാനമെന്നു സർക്കുലർ
10:33 PM Jan 28, 2023 | Deepika.com