ഗൂഡല്ലൂർ: നീലഗിരിയിലെ ഓവാലി പഞ്ചായത്തിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. സീഫോർത്ത് മഞ്ജേശ്വരി എസ്റ്റേറ്റ് പാറാവുകാരൻ വി.പി. നൗഷാദാണ്(38) മരിച്ചത്. കൂടെയുണ്ടായിരുന്ന പാറാവുകാരൻ ജമാലിന് (37) ഭയന്നോടുന്നതിനിടെ വീണ് പരിക്കേറ്റു. ഇദ്ദേഹത്തെ ഗൂഡല്ലൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം 4.30നാണ് സംഭവം.
എസ്റ്റേറ്റിലേക്ക് നടന്നുപോകുന്പോഴാണ് നൗഷാദും ജമാലും ആനയുടെ മുന്നിൽപ്പെട്ടത്. ഓടിയ നൗഷാദിനെ 200 മീറ്ററോളം പിന്തുടർന്നാണ് ആന പിടിച്ചത്. കഴിഞ്ഞ ദിവസം ഓവാലി ടെൽഹൗസിൽ മുൻ തോട്ടം തൊഴിലാളി ശിവനാണ്ടി(65) കാട്ടാന ആക്രമണത്തിൽ മരിച്ചിരുന്നു. വനത്തിൽ വിറക് ശേഖരിക്കുന്നതിനിടെയാണ് ഇദ്ദേഹത്തെ ആക്രമിച്ചത്. നസീമയാണ് നൗഷാദിന്റെ ഭാര്യ: മക്കൾ: മുഹമ്മദ് മിൻഹാജ്, ഫാത്തിമ ഹന്ന.
നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു
10:27 PM Jan 28, 2023 | Deepika.com