കണമല: പമ്പാവാലി - തുലാപ്പളളി മാർത്തോമാശ്ലീഹ തീർഥാടന പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെയും പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ ഗീവർഗീസിന്റെയും സംയുക്ത തിരുനാളിന് വികാരി ഫാ. സെബിൻ ഉള്ളാട്ട് കൊടിയേറ്റി. ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് വിശുദ്ധ കുർബാന - ഫാ. ജിനോ വാഴയിൽ, തുടർന്ന് ആലപ്പാട്ട് കുരിശടിയിലേക്ക് പ്രദക്ഷിണം.
പെരുന്പാറ വേളാങ്കണി കുരിശുപള്ളിയിൽ
ആനിക്കാട്: പെരുന്പാറ വേളാങ്കണി കുരിശുപള്ളിയിൽ വേളാങ്കണി മാതാവിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും വിശുദ്ധ ഗീവർഗിസിന്റെയും സംയുക്ത തിരുനാളിന് തുടക്കമായി. ഇന്ന് വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, 5.40ന് പ്രദക്ഷിണം, 6.30ന് സ്നേഹവിരുന്ന്.
തുലാപ്പള്ളി മാർത്തോമാശ്ലീഹ തീർഥാടന പള്ളിയിൽ തിരുനാൾ
10:23 PM Jan 28, 2023 | Deepika.com