കണമല: പമ്പാനദിക്കരയിൽ ദിവസങ്ങളായി കുട്ടിക്കൊമ്പന്റെ വിളയാട്ടം. കൃഷി നശിപ്പിക്കുകയും പമ്പയാറ്റിൽ നീരാടുകയുമാണ് കുട്ടിയാനയുടെ വിനോദം.
പത്തനംതിട്ട ജില്ലയുടെ ഭാഗത്തുനിന്നു പമ്പയാർ കടന്ന് കോട്ടയം ജില്ലയുടെ പാറക്കടവ് ഭാഗത്തുള്ള പറമ്പുകളിലാണ് ആദ്യം മുതൽ കുട്ടിക്കൊമ്പൻ നിലയുറപ്പിച്ചത്. വാഴ, കമുക് ഉൾപ്പടെ കുട്ടിക്കൊമ്പന് ഇഷ്ടഭഷണമായിരിക്കുകയാണ്.
വ്യാപകമായി കൃഷികൾ നശിപ്പിച്ചതോടെ നാട്ടുകാർ വനപാലകരെ അറിയിച്ചിട്ടും ഫലമുണ്ടായില്ല. നാട്ടുകാർ ബഹളം വച്ച് ഓടിച്ചാലും ഇഷ്ടഭക്ഷണം തേടി വീണ്ടും പമ്പയാർ കടന്ന് എത്തുകയാണ് കുട്ടിയാന.
പമ്പാനദിക്കരയിൽ കുട്ടിക്കൊമ്പന്റെ വിളയാട്ടം
10:23 PM Jan 28, 2023 | Deepika.com