ഇളങ്ങുളം: സെന്റ് മേരീസ് പള്ളിയിലെ ആദ്യവികാരിയായി ഏഴു വർഷക്കാലം സേവനമനുഷ്ഠിച്ച ഫാ. ജോസഫ് മൈലാടിയുടെ 94-ാം ചരമവാർഷിക അനുസ്മരണം നാളെ നടക്കും. രാവിലെ 6.30ന് ഇളംങ്ങുളം സെന്റ് മേരീസ് പള്ളിയിൽ വിശുദ്ധ കുർബാനയും മറ്റു തിരുക്കർമങ്ങളുമുണ്ടായിരിക്കും.
പദയാത്ര
ഇളങ്ങുളം: രാഹുൽഗാന്ധി നയിക്കുന്ന ഭാരത ജോഡോ യാത്രയുടെ സമാപന ഭാഗമായും മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണ ഭാഗമായും എലിക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ ഇളങ്ങുളത്ത് പദയാത്ര നടത്തും. വൈകുന്നേരം 4.30ന് കൊപ്രാക്കളത്തുനിന്ന് ആരംഭിക്കുന്ന പദയാത്ര ഐഎൻടിയുസി ദേശീയ വർക്കിംഗ് കമ്മിറ്റിയംഗം തോമസ് കല്ലാടൻ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ആറിന് കൂരാലിയിൽ നടക്കുന്ന സമാപന സമ്മേളനം കെപിസിസി എക്സിക്യൂട്ടീവ് അംഗം ടോമി കല്ലാനി ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് ജയിംസ് ജീരകത്തിൽ അധ്യക്ഷത വഹിക്കും.
തെരഞ്ഞെടുത്തു
എരുമേലി: മുസ്ലീം ലീഗ് എരുമേലി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായി നൗഷാദ് കുറുങ്കാട്ടിൽ-പ്രസിഡന്റ്, വിജി മുസ്തഫ വെട്ടിയാനിക്കൽ-സെക്രട്ടറി, രാജൻ നാലുമാവുങ്കൽ, ഷാജി ചെമ്മരപ്പള്ളി, അസീസ് പുളിവേലിൽ, സുലൈമാൻ മണിമല, ബഷീർ മൗലവി-വൈസ് പ്രസിഡന്റുമാർ, ഷാജി കൊച്ചുവീട്ടിൽ, ജലീൽ കുറുങ്കാട്ടിൽ, നാസർ കിഴക്കേക്കര, റെജി ചക്കാലയിൽ, നൗഷാദ് തേക്കുംതോട്ടം-ജോയിന്റ് സെക്രട്ടറിമാർ, നിസാർ പ്ലാമൂട്ടിൽ-ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
ഫാ. ജോസഫ് മൈലാടിയിൽ അനുസ്മരണം
10:23 PM Jan 28, 2023 | Deepika.com