ലിസിഗിരി ചെറുപുഷ്പ ദേവാലയ തിരുനാളിന് കൊടിയേറി
01:28 AM Jan 28, 2023 | Deepika.com
ചെമ്പേരി: കൂട്ടുംമുഖം പന്ന്യാൽ ലിസിഗിരി ചെറുപുഷ്പ ദേവാലയ തിരുനാളിന് തുടക്കമായി. വികാരി ഫാ.ജോൺ പൊന്നമ്പേൽ കൊടിയേറ്റി. ചെമ്പേരി ലുർദ്ദ് മാതാ ഫൊറോന അസി.വികാരി ഫാ.തോമസ് വട്ടംകാട്ടേൽ കുർബാനയ്ക്കും നൊവേനയ്ക്കും നേതൃത്വം നൽകി. ഇന്നു വൈകുന്നേരം അഞ്ചിന് ഫാ.ആന്റണി പരതേപതിക്കൽ, തുടർന്ന് ഫാ. ഏബ്രഹാം കൊച്ചുപുരക്കൽ എന്നിവർ കാർമികത്വം വഹിക്കും. 6.45 ന് കൂട്ടും മുഖം കുരിശടിയിലേക്ക് പ്രദക്ഷിണം , തുടർന്ന് വാദ്യമേളം, ആകാശവിസ്മയം. നാളെ രാവിലെ 6.30 ന് വി.കുർബാന,9.30 ന് വെള്ളാട് വികാരി ഫാ.കുര്യാക്കോസ് കളരിക്കൽ തിരുനാൾ സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം, ഉച്ചക്ക് സ്നേഹവിരുന്ന്.