പെരുമ്പടവ്: കാര്യപ്പള്ളി സെന്റ് മേരീസ് ദേവാലയ തിരുനാളിനു തുടക്കം കുറിച്ച് ഇടവക വികാരി ഫാ. അനിൽ മങ്ങാട്ട് കൊടിയേറ്റി. തുടർന്ന് ഫാ. ആന്റണി ചാണക്കാട്ടിലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, നൊവേന എന്നിവയും നടന്നു. ഇന്നുമുതൽ ഫെബ്രുവരി മൂന്നുവരെ വൈകുന്നേരം നാലിന് ജപമാല, 4.30ന് വിശുദ്ധ കുർബാന, നൊവേന എന്നിവയ്ക്ക് ഫാ. തോമസ് നിണ്ടൂർ, ഫാ. മാത്യു പ്രവർത്തും മലയിൽ, ഫാ. ജോജി കിഴക്കരക്കാട്ട്, ഫാ. കുര്യാക്കോസ് കളരിക്കൽ, ഫാ. ഇമ്മാനുവേൽ ആട്ടേൽ, ഫാ. ജോസ് കരിങ്ങടയിൽ എന്നിവർ കാർമികത്വം വഹിക്കും.
29ന് രാവിലെ 6.30ന് ജപമാല. ഏഴിന് വിശുദ്ധ കുർബാന, നൊവേന എന്നിവയ്ക്ക് ഫാ. മാത്യു പ്രവർത്തുംമലയിൽ കാർമികത്വം വഹിക്കും. ഫെബ്രുവരി മൂന്നിന് വൈകുന്നേരം ആറിന് പ്രദക്ഷിണം വെള്ളോറ ടൗൺ പന്തലിലേക്ക്. ഫാ. സണ്ണി തോട്ടപ്പള്ളി വചനസന്ദേശം നൽകും. രാത്രി എട്ടിന് ഗാനമേള. നാലിനു വൈകുന്നേരം 4.30ന് ജപമാല. അഞ്ചിന് വിശുദ്ധ കുർബാന, നൊവേന എന്നിവയ്ക്ക് ഫാ. എബനേസർ കുറിയവീട്ടിൽ കാർമികത്വം വഹിക്കും. രാത്രി ഏഴിന് കലാസന്ധ്യ. സമാപന ദിനമായ അഞ്ചിനു രാവിലെ ഒൻപതിന് ജപമാല. 9.30ന് ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാ. കുര്യാക്കോസ് പ്ലാവ്നിൽക്കുംപറമ്പിൽ കാർമികത്വം വഹിക്കും. ഫാ. ഫിലിപ്പ് മുട്ടുമണ്ണിൽ, ഫാ. ജോർജ് രാമച്ചനാട്ട് എന്നിവർ സഹകാർമികത്വം വഹിക്കും. 11.30ന് കുരിശടിയിലേക്ക് പ്രദക്ഷിണം, സമാപന ആശീർവാദം, സ്നേഹവിരുന്ന്.
കാര്യപ്പള്ളി സെന്റ് മേരീസ് ദേവാലയ തിരുനാൾ തുടങ്ങി
01:28 AM Jan 28, 2023 | Deepika.com