കരുവഞ്ചാൽ: വായാട്ടുപറമ്പ് സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ തിരുനാളിന് തുടക്കം കുറിച്ച് ഇടവക വികാരി ഫാ. തോമസ് തെങ്ങുംപള്ളി കൊടിയേറ്റി. ഫാ ജേക്കബ് കുറ്റിക്കാട്ടുകുന്നേൽ വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകി.
തുടർന്നുള്ള ഒൻപത് ദിവസങ്ങളിൽ ഫാ. കുര്യാക്കോസ് പ്ലാവ് നിൽക്കുംപറമ്പിൽ, ഫാ. എബിൻ വഴക്കുഴ, ഫാ. മാത്യു ശാസ്താംപാടവിൽ , ഫാ. നിഖിൽ വാലെ പുത്തൻപുരയിൽ, ഫാ. അരുൺ വല്യറ, ഫാ. ജിബിൻ ആനിത്തോട്ടത്തിൽ, ഫാ. സെബാസ്റ്റ്യൻ കണ്ടത്തിൽ, ഫാ. കുര്യാക്കോസ് കളരിക്കൽ എന്നിവർ നേതൃത്വം നൽകും.
പ്രധാന തിരുനാൾ ദിവസമായ ഫെബ്രുവരി നാലിന് വൈകുന്നേരം നാലിന് അതിരൂപതാ വികാരി ജനറൽ മോൻസിഞ്ഞോർ ഫാ. ആന്റണി മുതുകുന്നേൽ ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകും. തുടർന്ന് ഉടുമ്പും ചീത്ത പന്തലിലേക്ക് പ്രദക്ഷിണം. അതിരൂപത മൈനർ സെമിനാരി റെക്ടർ ഫാ. ജോർജ് കരോട്ട് വചന സന്ദേശം നൽകും.
തുടർന്ന് പള്ളി മൈതാനത്ത് ആകാശ വിസ്മയവും, ഇടവകയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന കലാസന്ധ്യയും നടക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ ഒൻപതിന് ആഘോഷമായ റാസ കുർബാനയ്ക്ക് ഫാ. ജോസഫ് കാക്കരമറ്റം നേതൃത്വം നൽകും. തുടർന്ന് പ്രതിക്ഷണവും സ്നേഹവിരുന്നോടെ തിരുനാൾ സമാപിക്കും.
വായാട്ടുപറമ്പ് ഫൊറോന ദേവാലയ തിരുനാൾ തുടങ്ങി
01:28 AM Jan 28, 2023 | Deepika.com