കൊട്ടിയൂർ: തലക്കാണി ഗവ. യുപി സ്കൂൾ പ്രീ പ്രൈമറി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കു തുടക്കമായി. നിർമാണ പ്രവൃത്തി ഉദ്ഘാടനം കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജീജ പാനികുളങ്ങര അധ്യക്ഷത വഹിച്ചു. എസ് എസ്കെ ജില്ലാ പ്രോജക്ട് ഓഫീസർ രമേശൻ കടൂർ പദ്ധതി വിശദീകരിച്ചു. അധ്യാപിക കെ.എസ്. ഷീല സ്കൂളിന് നൽകുന്ന സൗണ്ട് സിസ്റ്റം ഇരിട്ടി എഇഒ കെ.എ. ബാബുരാജ് ഏറ്റുവാങ്ങി.
ബിപിസി ടി.എം. തുളസീധരൻ, മുഖ്യാധ്യാപിക എൻ. സാറ, ജിം മാത്യു, ജിജോ അറയ്ക്കൽ, ജിൻസി സിനോജ്, കെ.എസ്. ഷീല, വി.വി. ഷൈലജ എന്നിവർ പ്രസംഗിച്ചു.
തലക്കാണി ഗവ.യുപി സ്കൂൾ പ്രീപ്രൈമറി അന്താരാഷ്ട്ര നിലവാരത്തിലേക്ക്
01:26 AM Jan 28, 2023 | Deepika.com