അധ്യാപക നിയമനാംഗീകാരം നിയമസഭയിൽ ഉന്നയിക്കും: സണ്ണി ജോസഫ് എംഎൽഎ
01:26 AM Jan 28, 2023 | Deepika.com
ഇരിട്ടി: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ഇരിട്ടി ഉപജില്ല സമ്മേളനം സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. അധ്യാപകനിയമനങ്ങൾ അംഗീകരിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ഇരിട്ടി ഉപജില്ല രണ്ടായി വിഭജിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഉപജില്ല പ്രസിഡന്റ് സി.വി.കുര്യൻ അധ്യക്ഷത വഹിച്ചു .പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി ഇ.കെ.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന മെമ്പർ മാർക്കുള്ള യാത്രയയപ്പ് സമ്മേളനം ഇരിക്കൂർ എംഎൽഎ സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. കെപിഎസ് ടിഎ ജില്ല പ്രസിഡന്റ് യു.കെ.ബാലചന്ദ്രൻ മുഖ്യഭാഷണം നടത്തി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ ,പി.കെ ജനാർദ്ദനൻ, മാത്യു ജോസഫ്,കെ ശ്രീകാന്ത്, സി.വി.കുഞ്ഞനന്തൻ, ജാൻസൺ ജോസഫ്, പ്ലാസിസ് ആന്റണി, ഈസ വി.കെ, ഷാജി ടി.വി, ഷാജി മാത്യു, രഹ്ന ഇ, ബെന്നി മാത്യു, വിൻസി വർഗീസ്, ലിസി കെ.വി ,സാലിമ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: കുര്യൻ സി.വി (പ്രസിഡന്റ് ) ജാൻസൺ ജോസഫ് (സെക്രട്ടറി) നജ്മ എം.കെ (ട്രഷറർ).