ജില്ലാ ആശുപത്രിയില്‍ നഴ്സിംഗ് ഓഫീസര്‍ക്ക് മര്‍ദനം
01:26 AM Jan 28, 2023 | Deepika.com
കണ്ണൂര്‍: ജില്ലാ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലെ നഴ്സിംഗ് ഓഫീസറെ രോഗിയുടെ കൂട്ടിരിപ്പുകാരന് മര്‍ദ്ദിച്ചു. പാലക്കാട് സ്വദേശി മുഹമ്മദ് ഷമീറിനാണ് മര്‍ദ്ദനമേറ്റത്. 26 vd ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. കടലായി സ്വദേശി അലിയോടൊപ്പം ചികിത്സയ്ക്കായി കൂട്ടിന് വന്നയാളാണ് അത്യാഹിത വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്ന മുഹമ്മദ് ഷമീറിനെ പുറത്തിറങ്ങിയപ്പോള്‍ യാതൊരു കാരണവുമില്ലാതെ മര്‍ദ്ദിച്ചത്. കാലുവേദനയ്ക്ക് കാണിക്കാനാണ് രോഗി അത്യാഹിത വിഭാഗത്തില്‍ എത്തിയത്. ഇയാള്‍ക്ക് മതിയായ ചികിത്സ നല്കിയ ശേഷം സ്ഥിരമായി കാണിക്കാറുള്ള മറ്റൊരു ആശുപത്രിയിലെ ഡോക്ടറെ കാണിക്കാമെന്ന് പറഞ്ഞാണ് രോഗി മടങ്ങിയതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. നഴ്സിംഗ് ഓഫീസറെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഇന്നലെ രാവിലെ ജീവനക്കാര്‍ സംയുക്തമായി ആശുപത്രിക്ക് മുമ്പില്‍ പ്രതിഷേധം നടത്തി. ആശുപത്രി അധികൃതര്‍ സിറ്റി പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് മര്‍ദ്ദിച്ചയാളെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കി.