ഒറ്റപ്പാലം: ലക്ഷ്യം പിഴക്കാതെ ശരംതൊടുത്ത് സ്വർണ മെഡൽ നേടിയ പ്രണവ് കൃഷ്ണയ്ക്ക് ജന്മനാടിന്റെ ആദരം. മാനന്തവാടിയിൽ വച്ചു നടന്ന സംസ്ഥാന സ്കൂൾ ഗെയിംസ് ആർച്ചറി ചാന്പ്യൻഷിപ്പിൽ സീനിയർ ബോയ്സ് റിക്കവർ റൗണ്ട് വിഭാഗത്തിലാണ് പ്രണവ് കൃഷ്ണ സ്വർണ മെഡൽ നേടിയത്. സ്വർണ തിളക്കവുമായി നാട്ടിലെത്തിയ പ്രണവിനെ കെ. പ്രേംകുമാർ എംഎൽഎയുടെ നേതൃത്വത്തിൽ നാട്ടുകാർ വീട്ടിലെത്തി അനുമോദിച്ചു.
കൂനൻമല കൂട്ടായ്മയുടെ നേതൃത്വത്തിലാണ് അനുമോദന ചടങ്ങൊരുക്കിയത്. ഗ്രാമ പഞ്ചായത്തംഗം കെ.അനിൽകുമാർ, എസ്.പി. ചന്ദ്രഭാനു മാസ്റ്റർ, വാർഡ് കമ്മിറ്റി അംഗങ്ങൾ എന്നിവർ അനുമോദന പരിപാടിയിൽ പങ്കെടുത്തു. കേരള സ്പോർട്സ് കൗണ്‍സിലിനു കീഴിൽ പഠിക്കുന്ന പ്രണവ് നെടുങ്കണ്ടം ജിവിഎച്ച്എസ്എസി ലെ രണ്ടാം വർഷ ഒപ്റ്റിക്കൽ ടെക്നീഷ്യൻ വിദ്യാർഥിയാണ്. നാഷണൽ ആർച്ചറി സ്കൂൾ സീനിയർ വിഭാഗത്തിലേക്കും പ്രണവിനെ തിരഞ്ഞെടുത്തിട്ടുണ്ട്. കടന്പൂർ കാങ്ങത്ത് സന്തോഷിന്റെയും സ്മിതയുടെയും മകനാണ് പ്രണവ് കൃഷ്ണ.
പ്രണവ് കൃഷ്ണയ്ക്ക് ജന്മനാടിന്റെ ആദരം
01:10 AM Jan 28, 2023 | Deepika.com