പാലക്കാട്: ലഹരിക്കെതിരെ ജനങ്ങളെ അണിനിരത്തി നടത്തുന്ന ജനകീയ കാന്പയിൻ തുടരുമെന്ന് മന്ത്രി എം.ബി. രാജേഷ്.
പാലക്കാട് കോട്ടമൈതാനത്ത് നടന്ന വിമുക്തി രണ്ടാംഘട്ട മയക്കുമരുന്ന് വിരുദ്ധ തീവ്രയജ്ഞ പരിപാടിയുടെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ജില്ലാ വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ നവംബർ 14 മുതലാണ് മയക്കു മരുന്ന് വിരുദ്ധ തീവ്രയജ്ഞത്തിന്റെ രണ്ടാംഘട്ട പരിപാടികൾക്ക് തുടക്കമിട്ടത്. ഷാഫി പറന്പിൽ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, പാലക്കാട് നഗരസഭ ചെയർപേഴ്സണ് പ്രിയ അജയൻ, ജില്ലാ കളക്ടർ മൃണ്മയി ജോഷി, ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ്, എക്സൈസ് വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
വരുമാന സാധ്യതകൾ വർധിപ്പിക്കണം
പാലക്കാട്: കുടുംബശ്രീ പ്രവർത്തകർ വരുമാനം തൊഴിലും വർധനയ്ക്കുള്ള സാധ്യതകൾ ആലോചിക്കണമെന്ന് മന്ത്രി എം.ബി. രാജേഷ്. കുടുംബശ്രീ 25-ാമത് വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന "ചുവട് 2023 ’ അയൽക്കൂട്ട സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പാലക്കാട് നഗരസഭയിലെ ഇരുപത്തിയഞ്ചാം വാർഡിലെ തേജസ് കുടുംബശ്രീയിൽ നടന്ന പരിപാടിയിൽ വാർഡ് കൗണ്സിലർ കുമാരി, തേജസ് അയൽക്കൂട്ടം പ്രസിഡന്റ് രാജലക്ഷമി, സെക്രട്ടറി ബിന്ദു, പാലക്കാട് നഗരസഭ കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സണ് റീത്ത, ജില്ലാ പ്രോഗ്രാം മാനേജർമാരായ സബിത, ഡാൻ, പാലക്കാട് നഗരസഭ എൻയുഎൽഎം മാനേജർ ബി. സതീഷ് തുടങ്ങിയവർ പങ്കെടുത്തു.
വിമുക്തി രണ്ടാംഘട്ട തീവ്രയജ്ഞ പരിപാടിക്ക് സമാപനം
01:06 AM Jan 28, 2023 | Deepika.com