സുൽത്താൻ ബത്തേരി: മേരി മക്കൾ സമൂഹത്തിൽ മേരി മാതാ പ്രൊവിൻസിലെ ഒന്പത് സന്യാസിനികൾ തങ്ങളുടെ സന്യാസ സമർപ്പണത്തിന്റെ ജൂബിലി ആഘോഷിച്ചു. സിസ്റ്റർ ഗീത ഡിഎം, സിസ്റ്റർ പ്രതിഭ ഡിഎം എന്നിവരുടെ സുവർണ ജൂബിലിയും സിസ്റ്റർ കരോളിൻ മരിയ ഡിഎം, സിസ്റ്റർ ഡോണ മരിയ ഡിഎം, സിസ്റ്റർ ജെസ്ലിൻ തെരേസ് ഡിഎം, സിസ്റ്റർ സുമ തെരേസ് ഡിഎം, സിസ്റ്റർ റ്റീന അൽഫോൻസ് ഡിഎം, സിസ്റ്റർ മേരിജ ഡിഎം, സിസ്റ്റർ റോസ് ജോസ് ഡിഎം എന്നിവരുടെ രജത ജൂബിലിയുമാണ് ആഘോഷിച്ചത്.
ബത്തേരി ബിഷപ് ഡോ. ജോസഫ് മാർ തോമസ് വിശുദ്ധ കുർബാന അർപ്പിച്ച് അനുഗ്രഹ പ്രഭാഷണം നടത്തി. പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ അൽഫോൻസ് ജേക്കബ്, മോൺ. സെബാസ്റ്റ്യൻ കീപള്ളിൽ, സിസ്റ്റർ സെറീന മേരി ഡിഎം, സിസ്റ്റർ മേരിജ എന്നിവർ പ്രസംഗിച്ചു.
ഒന്പത് സന്യാസിനിമാർ ജൂബിലി ആഘോഷിച്ചു
12:45 AM Jan 28, 2023 | Deepika.com