ഒഡീഷ സ്വദേശി തൂങ്ങിമരിച്ച നിലയിൽ
12:28 AM Jan 28, 2023 | Deepika.com
തളിപ്പറമ്പ്: കുറുമാത്തൂര്‍ കൂനം റോഡിലെ കെപിഎ പ്ലാസ്റ്റിക് നിര്‍മാണ കമ്പനിയുടെ കോമ്പൗണ്ടില്‍ ഇതര സംസ്ഥാന തൊഴിലാളിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ഒഡീഷ സ്വദേശി പ്രമിത് മഹാകുഡി (21) നെയാണ് മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.