യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി
12:28 AM Jan 28, 2023 | Deepika.com
ഇരിട്ടി: ആദിവാസി യുവാവിനെ മരിച്ചനിലയിൽകണ്ടെത്തി. ഇരിട്ടി ഗസ്റ്റ് ഹൗസിന് സമീപത്ത് വിളമന റോഡിൽ താമസിക്കുന്ന രാജേഷി (36) നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. രാജേഷിന്റെ കൈക്ക് കഴിഞ്ഞദിവസം ശസ്ത്രക്രിയ നടത്തിയിരുന്നു. ഈ മുറിവിൽനിന്നും രക്തം വാർന്ന് മരിച്ചനിലയിൽ 26ന് രാവിലെ ഒന്പതോടെയാണ് മൃതദേഹം കണ്ടത്. അമ്മ: അമ്മിണി. സഹോദരൻ: ജയേഷ്.