കളമശേരി: സൗത്ത് കളമശേരിയിൽ സ്വിഗിയുടെ ഓൺലൈൻ ഭക്ഷണ വിതരണ കേന്ദ്രത്തിൽ മുന്നിൽ ബൈക്ക് കത്തി നശിച്ചു. വെള്ളിയാഴ്ച ഉച്ചയ്്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. സ്വിഗി ജീവനക്കാരനായ ഇരിങ്ങാലക്കുട വെസ്റ്റ് കോമ്പാറ സ്വദേശി ചിറയാടൻ വീട്ടിൽ വിഷ്ണു വിൽസന്റെ കെഎൽ41 - 5340 ബൈക്കാണ് പൂർണമായും കത്തിനശിച്ചത്.
തോഷിബക്ക് സമീപം വാടകക്ക് താമസിക്കുന്ന വിഷ്ണു താമസസ്ഥലത്ത് നിന്നും, സ്വിഗി കേന്ദ്രത്തിൽ ഭക്ഷണം എടുക്കാൻ എത്തി സ്ഥാപനത്തിന് മുന്നിൽ ബൈക്ക് പാർക്ക് ചെയ്തിരിക്കുകയായിരുന്നു. പെട്ടെന്ന്പെട്രോൾ ടാങ്കിന് സമീപത്ത് ആദ്യം പുക ഉയർന്നു. തുടന്ന് ആളി കത്തുകയായിരുന്നു.
കുട്ടികളെ കയറ്റാത്ത
ബസുകൾക്കെതിരേ നടപടി
പെരുമ്പാവൂർ: ഒക്കൽ ബസ് സ്റ്റോപ്പിൽ യഥാസ്ഥാനത്ത് നിർത്താതെയും കുട്ടികളെ കയറ്റാതെയും ബസുകൾ സർവീസ് നടത്തുന്നു എന്ന സ്കൂൾ പ്രിൻസിപ്പലിന്റെയും പിടിഎ പ്രസിഡന്റിന്റെയും നാട്ടുകാരുടെയും പരാതിയുടെ അടിസ്ഥാനത്തിൽ പെരുമ്പാവൂർ ജോയിന്റ് ആർടിഒയുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ പിടിയിലായത് നിരവധി ബസുകൾ.
ലൈസൻസ് ഇല്ലാതെ സർവീസ് നടത്തിയ മൂന്ന് ബസുകൾക്കെതിരെ നടപടിയെടുത്തു. ഒരു ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി. ജോയിന്റ് ആർടിഒ പ്രകാശ്, എഎംവിഐ എസ്. ഷിബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ബൈക്ക് കത്തി നശിച്ചു
12:13 AM Jan 28, 2023 | Deepika.com