തൃപ്പൂണിത്തുറ: പോലീസുകാരെ കൈയേറ്റം ചെയ്ത യുവാക്കളെ അറസ്റ്റ് ചെയ്തു. ആലുവ മുപ്പത്തടം, മണപ്പുറത്ത് വീട്ടിൽ അർജുൻദാസ് (27), സഹോദരൻ വിഷ്ണു (25), ഇരിങ്ങാലക്കുട മണപ്പുറത്ത് വീട്ടിൽ അഭിജിത്ത് (29) എന്നിവരാണ് ഹിൽപാലസ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ 26 ന് വൈകിട്ട് തിരുവാങ്കുളം കവലേശ്വരം ക്ഷേത്രത്തിനു സമീപം അടിപിടി നടക്കുന്ന വിവരമറിഞ്ഞെത്തിയ ഹിൽപാലസ് സ്റ്റേഷനിലെ പോലീസുകാരെ പ്രതികൾ അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഫുട്ബോൾ
ടൂർണമെന്റ് ഇന്ന്
കിഴക്കമ്പലം: എംഎസ്എഫ് പിണർമുണ്ട യൂണിറ്റ് സംഘടിപ്പിക്കുന്ന മൂന്നാമത് അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഇന്നും നാളെയും ഇൻഫോപാർക്ക് ഫേസ് ടുവിന് സമീപം ക്യാമ്പിയോണസ് ടെറഫിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇന്ന് വൈകിട്ട് അഞ്ചിന് ആരംഭിക്കുന്ന ടൂർണമെന്റ് സൽമാൻ കുറ്റിക്കോട് കിക്ക് ഓഫ് ചെയ്യും. രണ്ടു ദിവസങ്ങളിലായി 32 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് 30,000 രൂപയും ട്രോഫിയും രണ്ടാം സ്ഥാനം ലഭിക്കുന്നവർക്ക് 15,000 രൂപയും ട്രോഫിയും നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു.
പോലീസുകാരെ കൈയേറ്റം ചെയ്ത യുവാക്കൾ അറസ്റ്റിൽ
12:13 AM Jan 28, 2023 | Deepika.com