കൊച്ചി: വല്ലാര്‍പാടം സെന്റ് മേരീസ് ഹയര്‍ സെക്കൻഡറി സ്കൂള്‍ വാര്‍ഷികവും ശതോത്തര രജത ജൂബിലി ആഘോഷങ്ങളും മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. 125 ബലൂണുകള്‍ ആകാശത്തേക്ക് പറത്തിയാണ് ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
സ്കൂള്‍ മാനേജര്‍ റവ. ഡോ. ആന്റണി വാലുങ്കല്‍ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന് എംപി മുഖ്യാതിഥിയായിരുന്നു. കെ.എന്‍. ഉണ്ണികൃഷ്ണന് എംഎല്‍എ ജൂബിലി ലോഗോയുടെ പ്രകാശനം നിര്‍വഹിച്ചു. എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എല്‍സി ജോര്‍ജ്, മുളവുകാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസ് മാര്ട്ടിന്, ഇടപ്പിള്ളി ബ്ലോക്ക് മെമ്പര്‍ എം.ആര്. മധു, വാര്‍ഡ് മെമ്പര്‍ പി.ആര്. ജോണ്‍, ഡിപി വേള്‍ഡ് സീനിയര്‍ മാനേജര്‍ മഹേഷ് കുമാര്‍, പ്രിന്‍സിപ്പൽ ബില്‍ഫി സെബാസ്റ്റിന്, ഹെഡ്മാസ്റ്റര് ജോജോ കെ.സി, പിടിഎ പ്രസിഡന്റ് ജോസഫ് ബിജൂ എന്നിവര്‍ പ്രസംഗിച്ചു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന മരിയ ജോസഫ് ടീച്ചര്‍ക്ക് യാത്രയയപ്പ് നല്കി.
വല്ലാര്‍പാടം സെന്റ് മേരീസ് എച്ച്എസ്എസ് ശതോത്തര രജതജൂബിലി ആഘോഷിച്ചു
12:13 AM Jan 28, 2023 | Deepika.com