പിറവം: നിർധന രോഗികൾക്ക് സൗജന്യ മരുന്ന് വിതരണ പദ്ധതിയുമായി പിറവം അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റിവ് സൊസെറ്റിയുടെ നീതി മെഡിക്കൽ സ്റ്റോർ പിറവത്ത് പ്രവർത്തനമാരംഭിച്ചു. സൗത്ത് ഇന്ത്യ ചേംബർ ഓഫ് കോമേഴ്സ് യുഎസ് പ്രസിഡന്റ് ബേബി മണക്കുന്നേൽ മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ ജയ്മോൻ യു. ചെറിയാൻ ആദ്യ വിൽപ്പന നിർവഹിച്ചു.
സൊസൈറ്റി പ്രസിഡന്റും മുൻ മുനിസിപ്പൽ ചെയർമാനുമായ സാബു കെ.ജേക്കബ് അധ്യക്ഷത വഹിച്ചു. ഇന്റീരിയർ ഡിസൈനർ ചാൾസ് വി. ചാക്കോയെ ചടങ്ങിൽ ആദരിച്ചു. കരവട്ടെ കുരിശിന് സമീപം പ്രവർത്തനമാരംഭിച്ചിരിക്കുന്ന മെഡിക്കൽ സ്റ്റോറിൽനിന്നും നിർധനരായ തെരഞ്ഞെടുക്കപ്പെടുന്ന കാൻസർ, വൃക്ക രോഗികൾക്ക് സൗജന്യമായി മാസം തോറും മരുന്നുകൾ വിതരണം ചെയ്യും.
ഷാജു ഇലഞ്ഞിമറ്റം, സി.കെ.പ്രകാശ്, എ.സി. പീറ്റർ, പൗലോസ് കെ. ചെറിയാൻ, ഏലിയാസ് ഈനാകുളം, ടോണി ചെട്ടിയാകുന്നേൽ, ബബിത ശ്രീജി, രമാ വിജയൻ, ജിൻസി രാജു, എം.ടി. പൗലോസ്, എം. കുര്യാക്കോസ്, തമ്പി പുതുവാക്കുന്നേൽ, സി.എം. പത്രോസ്, കുര്യൻ പുളിക്കൽ, ടി.പി. മാത്യു, ഏലിയാസ് വെട്ടുകുഴി, ഷിജി ഗോപകുമാർ, പി.പി.സുകുമാരൻ എന്നിവർ പ്രസംഗിച്ചു.
നിർധന രോഗികൾക്ക് ആശ്വാസമായി പിറവത്ത് നീതി മെഡിക്കൽ സ്റ്റോർ
12:10 AM Jan 28, 2023 | Deepika.com