ഫിലോമിനിയൻ ട്രോഫി മത്സരങ്ങൾ
12:10 AM Jan 28, 2023 | Deepika.com
ഇലഞ്ഞി: ലഹരിക്കെതിരെയുള്ള സെന്റ് ഫിലോമിനാസ് സ്കൂളിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഫിലോമിനിയൻ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള അണ്ടർ-19 ഇന്റർ സ്കൂൾ ഫുട്ബോൾ മത്സരങ്ങൾ സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. ഫാ.ജോൺ എർണ്യാകുളത്തിൽ അധ്യക്ഷനായി. വിൻകോസ് ഗ്രൂപ്പ് എംഡി വിനോയ് ജോൺ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. മാത്യു പീറ്റർ, കൊച്ചു ട്രീസ ജോൺസ്, എൽബിൻ രാജു, ക്ലിന്റ് ജോണി എന്നിവർ പ്രസംഗിച്ചു. ആദ്യ മത്സരത്തിൽ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ വാടകരയെ വിമല പബ്ലിക് സ്കൂൾ തൊടുപുഴ തോൽപ്പിച്ചു. വില്ലേജ് ഇന്റർനാഷണൽ സ്കൂളിനെ വിവേകാനന്ദ പിറവം പരാജയപ്പെടുത്തി. സെന്റ് മേരീസ് കോൺവന്റ് സ്കൂൾ എരുമേലിയെ അറഫ പബ്ലിക് സ്കൂൾ മൂവാറ്റുപുഴ പരാജയപ്പെടുത്തി.