തൊടുപുഴ: ലഹരിക്കെതിരേ സമൂഹമനസാക്ഷിയെ ഉണർത്തുന്നതിനു ദീപികയും ഡിസിഎലും ഒലീവിയ ഫൗണ്ടേഷനും ചേർന്നു നടത്തുന്ന കിക്ക് ഒൗട്ട് യാത്രയ്ക്ക് തൊടുപുഴയിൽ സ്വീകരണം നൽകി.
ജയ്റാണി ഇംഗ്ലീഷ് മീഡിയം എച്ച്എസ്എസിൽ ലഹരിക്കെതിരേ ഉണർത്തുപാട്ടായി എത്തിയ സന്ദേശയാത്രയെ നൂറുകണക്കിനു വിദ്യാർഥികൾ ചേർന്നു വരവേറ്റു. എസ്എബിഎസ് പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ മെർലി തെങ്ങുംപിള്ളി അധ്യക്ഷത വഹിച്ചു. എഡ്ഗ്ലോബ് ഡയറക്ടർ ആർ. രഞ്ജിത്ത് ആമുഖ പ്രസംഗം നടത്തി. നഗരസഭാ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. ഒലീവിയ ഫൗണ്ടേഷൻ എംഡി കെ.ടി. കൃഷ്ണകുമാർ മുഖ്യസന്ദേശവും ജാഥാക്യാപ്റ്റനും ഡിസിഎൽ കൊച്ചേട്ടനുമായ ഫാ. റോയി കണ്ണൻചിറ മുഖ്യപ്രഭാഷണവും നടത്തി. പ്രിൻസിപ്പൽ സിസ്റ്റർ റോസ്മി തട്ടാറുകുന്നേൽ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ദീപിക ജനറൽ മാനേജർ (സർക്കുലേഷൻ) ഫാ. ജിനോ പുന്നമറ്റത്തിൽ, ഡിഎഫ്സി കോതമംഗലം രൂപത ഡയറക്ടർ ഫാ. ജോസ് കിഴക്കേൽ, ദീപിക റീജണൽ ഡയറക്ടർ മിന്നൽ ജോർജ്, ഡിസിഎൽ സംസ്ഥാന റിസോഴ്സ് ടീം കോ-ഓർഡിനേറ്റർ തോമസ് കുണിഞ്ഞി, ദീപിക ഇടുക്കി ബ്യൂറോ ചീഫ് ജെയ്സ് വാട്ടപ്പിള്ളി, ഒലീവിയ പ്രോഗ്രാം മാനേജർ ടി.ആർ. ബിജു, ഡിസിഎൽ മേഖല ഓർഗനൈസർമാരായ റിറ്റി തോമസ്, ബിനോജ് ആന്റണി, ഡിസിഎൽ തൊടുപുഴ പ്രവിശ്യ കോ-ഓർഡിനേറ്റർ റോയി ജെ. കല്ലറങ്ങാട്ട്, സ്കൂൾ വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ഫിൽസി നെല്ലിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.
ഡിസിഎൽ ലഹരിവിരുദ്ധ കിക്ക് ഒൗട്ട് യാത്രയ്ക്ക് ഉൗഷ്മള സ്വീകരണം
12:10 AM Jan 28, 2023 | Deepika.com