ഗ​വ​ര്‍​ണ​റു​ടെ വി​രു​ന്നി​ലേക്ക് അവരെത്തിയത് സ്വാതന്ത്ര്യ സ​മ​രസേ​നാ​നി​കളുടെ വേ​ഷ​ത്തി​ല്‍

12:07 AM Jan 28, 2023 | Deepika.com
കൊ​ച്ചി: കേ​ര​ള ഗ​വ​ര്‍​ണ​റു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ച് റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ല്‍ രാ​ജ്ഭ​വ​നി​ലെ 'അ​റ്റ് ഹോം' ​പ​രി​പാ​ടി​യി​ല്‍ സെ​ന്‍റ​ര്‍ ഫോ​ര്‍ എം​പ​വ​ര്‍​മെ​ന്‍റെ ആ​ന്‍​ഡ് എ​ന്‍‌റി​ച്ച്‌​മെ​ന്‍റി(സി​ഫി) ലെ കു​ട്ടി​ക​ള്‍ എ​ത്തി​യ​ത് സ്വാ​തന്ത്ര്യ സ​മ​ര സേ​നാ​നി​ക​ളു​ടെ വേ​ഷ​ത്തി​ല്‍. മ​ഹാ​ത്മാ ഗാ​ന്ധി​യാ​യി കെ. ​അ​ഭി​ഷേ​ക്, ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു​വാ​യി എ​സ്.​അ​നീ​ഷ്, ബീ​ഗം ഹ​സ്‌​റ​ത്താ​യി ഏ​ഞ്ച​ല്‍ സെ​ലി​ന്‍, സു​ബാ​ഷ് ച​ന്ദ്ര ബോ​സാ​യി പി.​വി. വി​നീ​ത്, ഭ​ഗ​ത് സിം​ഗ് ആ​യി എ​ല്‍​ദോ​സ് കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ വേഷ മിട്ടു.

പ​ത്തു ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ള്‍​ക്കും അ​വ​രു​ടെ അ​മ്മ​മാ​ര്‍​ക്കു​മാ​ണ് വി​രു​ന്നി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ക്ഷ​ണം കി​ട്ടി​യ​ത്. 2015 ല്‍ ​ജ​സ്റ്റി​സ് പി. ​സ​ദാശി​വം ഗ​വ​ര്‍​ണ​ര്‍ ആ​യി​രി​ക്കെ സി​ഫി​യു​ടെ ചെ​യ​ര്‍​മാ​ന്‍ ഡോ. ​പി.​എ. മേ​രി അ​നി​ത രാ​ജ്ഭ​വ​ന്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി അ​നു​മ​തി ചോ​ദി​ച്ചി​രു​ന്നു.

അ​ന്നു മു​ത​ല്‍ എ​ല്ലാ​വ​ര്‍​ഷ​വും പ​ത്തു ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും അ​മ്മ​മാ​ര്‍​ക്കും അ​റ്റ് ഹോം വി​രു​ന്നി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​താ​ത് കാ​ല​ത്തെ ഗ​വ​ര്‍​ണ​ര്‍​മാ​ര്‍ അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു.