മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
12:03 AM Jan 28, 2023 | Deepika.com
പാറശാല: രോഗമില്ലാത്ത ഗ്രാമം പദ്ധതിയുടെ ഭാഗമായി പാറശാല ബ്ലോക്ക് പഞ്ചായത്ത് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ നിർവഹിച്ചു. പെരുവിള സിഎസ്ഐ ഓഡിറ്റോറിയത്തിൽ നടത്തിയ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ബെൻ ഡാർവിൻ അധ്യക്ഷത വഹിച്ചു. പാറശാല പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു സ്മിത മുഖ്യാതിഥിയായി പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് മീമ്പർ സൂര്യ എസ്. പ്രേം, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സ്ൻ വിനിതകുമാരി, ബ്ലോക്ക് മെമ്പർമാരായ വൈ. സതീഷ് രാഹിൽ ആർ. നാഥ്, പാറശാല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സുരേഷ്കുമാർ, പിഎച്ച്സി മെഡിക്കൽ ഓഫീസർ ഡോ. ലിജിമോൾ തുടങ്ങിയവർ പ്രസംഗിച്ചു.