കുറവിലങ്ങാട്: സഭൈക്യവാരത്തിന്റെ സമാപനത്തില്‍ മൂന്നുനോമ്പിലേക്ക് പ്രവേശിക്കും മുന്‍പേ അര്ക്കദിയാക്കോന്മാരുടെ ശ്രാദ്ധം ഇന്നു നടക്കും. അര്‍ക്കദിയാക്കോന്മാര്‍ അന്തിയുറങ്ങുന്ന പകലോമറ്റത്താണ് ശ്രാദ്ധം.
ഇന്ന് 10ന് തറവാട് പള്ളിയില്‍ സീറോ മലങ്കര ക്രമത്തിൽ ദീപിക ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ. സി.സി. ജോണ്‍ ചെരുവുപുരയിടത്തിലിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. 12ന് നേര്ച്ചശ്രാദ്ധം കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ മര്‍ത്ത്മറിയം അര്ക്കദിയാക്കോന് തീര്‍ഥാടന ദേവാലയം ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിന് കൂട്ടിയാനിയില്‍ ആശീര്‍വദിക്കും.
പകലോമറ്റം കേന്ദ്രകുടുംബയോഗത്തിന്റെ നേതൃത്വത്തിലാണ് നേര്ച്ചശ്രാദ്ധം നടത്തുന്നത്.
പകലോമറ്റം തറവാട് പള്ളിയില്‍ ഇന്ന് അര്ക്കദിയാക്കോന്മാരുടെ ശ്രാദ്ധം
11:53 PM Jan 27, 2023 | Deepika.com