കടുത്തുരുത്തി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കഞ്ഞിക്കുഴി പുറന്തോട്ടത്തില്‍ സെര്ഫിന് വില്‍ഫ്രഡ് (22) നെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിക്കുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ ഇടുക്കിയില്‍നിന്നു പിടികൂടുകയുമായിരുന്നു. ഇയാള്‍ക്ക് കടുത്തുരുത്തി സ്റ്റേഷനില്‍ മറ്റൊരു പോക്സോ കേസുണ്ട്. എസ്എച്ച്ഒ നിര്‍മല്‍ ബോസ്, എസ്ഐ വിപിന്‍ ചന്ദ്രന്, എഎസ്ഐ ടി.സി. റെജി, സിപിഒമാരായ കെ.കെ. സജി, രജീഷ്, തുളസി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍
11:53 PM Jan 27, 2023 | Deepika.com