കൂരോപ്പട: സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് പള്ളിയുടെ വാര്‍ഷിക പെരുന്നാളും ശതാബ്ദി സമാപന സമ്മേളനവും നാളെ മുതല്‍ ഫെബ്രുവരി രണ്ടു വരെ നടക്കും. നാളെ രാവിലെ എട്ടിനു വിശുദ്ധ കുര്‍ബാന, തുടര്‍ന്നു കൊടിയേറ്റ് ഫാ. പി.എ. തോമസ് കളരിക്കല്‍. ശതാബ്ദി സ്മാരക സമാപന സമ്മേളനവും സ്മാരക മന്ദിരത്തിന്റെ കൂദാശയും ചാരിറ്റി മിഷന് നിര്‍മിച്ച ഭവനത്തിന്റെ താക്കോല്‍ സമര്‍പ്പണവും നാളെ വൈകുന്നേരം അഞ്ചിനു നടക്കും. മന്ത്രി വി.എന്‍. വാസവന് സമ്മേളനം ഉദ്ഘാടനം ചെയ്യും. കോട്ടയം ഭദ്രാസനധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്ക്കോറോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതിയന്‍ കാതോലിക്കാബാ, ഉമ്മന്‍ ചാണ്ടി എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് ഷീല ചെറിയാന്, അനില്‍ കൂരോപ്പട, ഫാ. ജെയിംസ് മാര്‍ക്കോസ്, ഫാ. അലക്സ് തോമസ്, ടി.എം. മാത്യു, വിനോദ് എം. സഖറിയ സാജു ജോണ്‍, ബിബിന്‍ എ. മാണി എന്നിവര്‍ പ്രസംഗിക്കും.
രണ്ടിനു രാവിലെ എട്ടിനു വിശുദ്ധ മൂന്നിന്മേല് കുര്‍ബാന സഖറിയാ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. കുര്യാക്കോസ് കുര്യാക്കോസ്, ഫാ. യോഹന്നാന് സ്കറിയ എന്നിവര്‍ സഹ കാര്‍മികത്വം വഹിക്കും.
കൂരോപ്പട സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് പള്ളിയിൽ
11:23 PM Jan 27, 2023 | Deepika.com