കടുത്തുരുത്തി: കടുത്തുരുത്തി വലിയപള്ളിയില്‍ മൂന്നു നോമ്പാചരണവും മുത്തിയമ്മയുടെ ദര്‍ശനത്തിരുനാളും നാളെ മുതല്‍ ഫെബ്രുവരി രണ്ട് വരെ തീയതികളില്‍ നടക്കും.
നാളെ രാവിലെ 6.45 ന് വികാരി ഫാ. ഏബ്രഹാം പറമ്പേട്ട് തിരുനാൾ കൊടിയേറ്റ് നിര്‍വഹിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന - ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, 9.30 ന് വിശുദ്ധ കുര്‍ബാന - ഫാ. ജോബി പന്നൂറയില്‍. 30ന് രാവിലെ ഏഴിന് അതിരൂപതയിലെ നവവൈദീകര്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും.
വൈകുന്നേരം 5.15 ന് ഐടിഐ ജംഗ്ഷനിലുള്ള വിശുദ്ധ യൂദാ തദേവൂസിന്റെ കപ്പേളയില്‍നിന്ന് പ്രദക്ഷിണം ആരംഭിക്കും. ആറിന് പ്രദക്ഷിണം ദേവാലയത്തില്‍ പ്രവേശിക്കും, തുടര്‍ന്ന് ദര്‍ശന സമൂഹത്തിന്റെ വാഴ്ച, വേസ്പര. ഏഴിന് മെഴുകുതിരി പ്രദക്ഷിണം, മുത്തിയമ്മയുടെ തിരുസ്വരൂപം മാര്‍ക്കറ്റ് ജംഗ്ഷനിലുള്ള ലൂര്‍ദ് കപ്പേളയിലെത്തിച്ചു പ്രതിഷ്ഠിക്കും.
31ന് രാവിലെ 6.30 ന് മാര്‍ക്കറ്റ് ജംഗ്ഷനിലുള്ള കപ്പേളയില്‍ വിശുദ്ധ കുര്‍ബാന. 7.30 ന് സുറിയാനി പാട്ടുകുര്‍ബാന. രാത്രി ഏഴിന് ലൂര്‍ദ് കപ്പേളയില്‍ ലദീഞ്ഞ്. തുടര്‍ന്ന് മുത്തിയമ്മയുടെ തിരുസ്വരൂപം പ്രദക്ഷിണമായി വലിയപള്ളിയിലേക്ക് എത്തിക്കും. 8.30 ന് കരിങ്കല്‍ കുരിശിന് ചുവട്ടില്‍ മുത്തിയമ്മയുടെ തിരുസ്വരൂപം പ്രതിഷ്ഠിക്കും.
തുടര്‍ന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംബ്ലാനി സന്ദേശം നല്‍കും. ഒമ്പതിന് പുറത്ത് നമസ്കാരം - ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മികനായിരിക്കും. സഹായ മെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും.
9.45 ന് വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം. പത്തിന് കപ്ലോന്‍ വാഴ്ച. ഫെബ്രുവരി ഒന്നിന് രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, ഏഴിന് മലങ്കര പാട്ടുകുര്‍ബാന - ഗീവര്‍ഗീസ് മാര്‍ അപ്രേം, പത്തിന് തിരുനാള്‍ റാസ . 12.30 ന് കുരിശുമൂട് കടവ് കുരിശടിയിലേക്ക് പ്രദക്ഷിണം, വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന. ഫെബ്രുവരി രണ്ടിന് രാവിലെ 6.45 ന് പരേതരായ പൂര്‍വികര്‍ക്കുവേണ്ടി വിശുദ്ധ കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം.
കടുത്തുരുത്തി വലിയപള്ളിയില്‍ മൂന്നുനോമ്പ് തിരുനാളിന് നാളെ കൊടിയേറും
11:17 PM Jan 27, 2023 | Deepika.com