ചങ്ങനാശേരി: തുരുത്തി കാനാ ജോണ്‍പോള്‍ രണ്ടാമന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജെന്‍ഡര്‍ ആശയങ്ങളുടെ ആനുകാലിക സാഹചര്യത്തെക്കുറിച്ച് ഇന്നു രാവിലെ 9.30ന് അന്താരാഷ്ട്ര സിമ്പോസിയം നടത്തും. പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വൈസ് ചാന്‍സലര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉ്ദഘാടനം ചെയ്യും. ചങ്ങനാശേരി സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ ആശംസയര്‍പ്പിക്കും. ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല സാമൂഹ്യസേവന വിഭാഗം തലവന്‍ ഡോ. ജോസ് ആന്റണി, പ്രശസ്ത ധാര്‍മിക ദൈവശാസ്ത്രജ്ഞന് റവ.ഡോ.മാത്യു ഇല്ലത്തുപറമ്പില്‍, റോമിലെ ജോണ്‍പോള്‍ രണ്ടാമന് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ തലവനും ദൈവശാസ്ത്രജ്ഞനുമായ മോണ്‍. ഫിലിപ്പ് ബോര്‍ഡെന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠം പ്രഫസര്‍ റവ.ഡോ. ഡൊമിനിക് വെച്ചൂര്‍ മോഡറേറ്റര്‍ ആയിരിക്കും. ഇന്‍സ്റ്റിറ്റ്യൂട്ട് വൈസ് പ്രസിഡന്റ് റവ.ഡോ.ജേക്കബ് കോയിപ്പള്ളി, റവ.ഡോ.തോമസ് കൊച്ചുതറ, റവ.ഡോ. ഫിലിപ്പ് കാവിത്താഴെ, റവ.ഡോ.ടോം കൈനിക്കര എന്നിവര്‍ പ്രസംഗിക്കും.
തുരുത്തി കാനാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അന്താരാഷ്ട്ര സിമ്പോസിയം
11:17 PM Jan 27, 2023 | Deepika.com