ആലപ്പുഴ: പൂങ്കാവ് പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് ഇന്നു തുടക്കം. ഇന്നു വൈകുന്നേരം 6.30ന് പ്രസുദേന്തി സ്വീകരണം. 7.30ന് കൊടിയേറ്റ് വികാരി റവ.ഡോ. ജോസി കണ്ടനാട്ടുതറ നിര്‍വഹിക്കും. തുടര്‍ന്ന ദിവ്യബലി മുഖ്യകാര്മികന് ഫാ. ലോറന്‍സ് പൊള്ളയില്. വചനസന്ദേശം-ഫാ. ജോണ്സണ് തൗണ്ടയില്‍. 2024-ലെ പ്രസുദേന്തിമാരെ തെരഞ്ഞെടുക്കും.
പ്രധാനതിരുനാള് ദിനമായ നാളെ രാവിലെ 5.30നും ഏഴിനും 8.30നും ദിവ്യബലി. വൈകുന്നേരം 3.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന. മുഖ്യകാര്മികന് ഫാ. ലൂക്ക് പുത്തന്‍പറമ്പില്‍. തുടര്‍ന്ന് വിശുദ്ധ മരിയഗൊരേത്തി പള്ളി വികാരി ഫാ. ബെന്‍സി സെബാസ്റ്റ്യന്‍ കണ്ടനാടിന്റെ നേതൃത്വത്തില്‍ പ്രദക്ഷിണം. ചെട്ടികാട് കടപ്പുറത്ത് എത്തിയശേഷം കടല്‍ വെഞ്ചരിപ്പ്. തുടര്‍ന്ന് വചനപ്രഘോഷണം ഫാ. ജോഷി തളിയശേരി. പ്രദക്ഷിണം പള്ളിയില്‍ എത്തിയ ശേഷം 2024ലെ പ്രസുദേന്തിമാരെ വാഴിക്കല്‍. വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, കൊടിയിറക്ക്.
പൂങ്കാവ് പള്ളിയില്‍ തിരുനാളിന് ഇന്നു തുടക്കം
10:36 PM Jan 27, 2023 | Deepika.com