എടത്വ: പഞ്ചായത്ത് പ്രസിഡന്റായി ലിജി വര്‍ഗീസിനെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പു സമയത്തെ ധാരണ പ്രകാരം പഞ്ചായത്ത് പ്രസിഡന്റായിരുന്ന കോണ്‍ഗ്രസില്‍നിന്നുള്ള മറിയാമ്മ ജോര്‍ജ് ജനുവരി മൂന്നിന് രാജിവച്ചതിനെതുടര്ന്ന് ഇന്നലെ രാവിലെ 11ന് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ലിജി വര്‍ഗീസ് പ്രസിഡന്റായി ചുമതലയേറ്റത്. രണ്ടു പേരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. യുഡിഎഫിൽനിന്നു ലിജി വര്‍ഗീസും എല്‍ഡിഎഫില്‍നിന്നു ജീമോന്‍ ജോസഫുമാണ് മത്സരിച്ചത്. രണ്ടംഗങ്ങള്‍ വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു.
എടത്വ പഞ്ചയത്ത് 11-ാം വാര്‍ഡ് അംഗമായ ലിജി വര്‍ഗീസ് കോയില്‍മുക്ക് തുണ്ടിപറമ്പില്‍ റോജിയുടെ ഭാര്യയും തൃക്കൊടിത്താനം ചാഞ്ഞോടി താന്നിവേലിയില്‍ കുടുംബാംഗവുമാണ്. മക്കള്‍: അന്‍ലിന്‍ സൂസന് ചെറിയാന്, അന്വിന് റ്റി. ചെറിയാന്, അല്വിന് റ്റി. ചെറിയാന്.
ആദ്യ രണ്ടുവര്‍ഷം മറിയാമ്മ ജോര്‍ജിനും അടുത്ത രണ്ടു വര്‍ഷം ലിജി വര്‍ഗീസിനും അവസാനത്തെ ഒരു വര്‍ഷം ആന്‍സി ബിജോയ്ക്കും എന്നതാണ് ധാരണ.
ലിജി വര്‍ഗീസ് എടത്വ പഞ്ചായത്ത് പ്രസിഡന്റ്
10:36 PM Jan 27, 2023 | Deepika.com