സുൽത്താൻബത്തേരി: തടയണയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. മൂലങ്കാവ് ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥി ആകാശാണ്(15) മരിച്ചത്.
നൂൽപ്പുഴ നെൻമേനിക്കുന്ന് കോട്ടൂർ അടക്കമാങ്ങാ കോളനിയിലെ ചന്ദ്രന്റെ മകനാണ്. കഴിഞ്ഞ ദിവസമാണ് സംഭവം. കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നു. അഗ്നി-രക്ഷാസേനയുടെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്.
വിദ്യാർഥി തടയണയിൽ മുങ്ങിമരിച്ചു
10:33 PM Jan 27, 2023 | Deepika.com