മണിമല: മണിമലയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല പതാലിപ്ലാവ് ഭാഗത്ത് താന്നുവേലിൽ സെബിൻ ആന്റണി (31)യെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്.
21നായിരുന്നു കേസിനാസ്പദമായ സംഭവം. മണിമല പതാലിപ്ലാവ് ഭാഗത്തുവച്ച് ഇയാളുടെ സുഹൃത്തായ അനീഷ് എന്നയാളുമായി വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് ഇയാള് തന്റെ കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് അനീഷിനെ കുത്തുകയുമായിരുന്നു. തുടർന്നു സംഭവസ്ഥലത്തുനിന്നു പ്രതി കടന്നുകളയുകയും ചെയ്തു. പരാതിയെത്തുടർന്ന് മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾക്ക് മുണ്ടക്കയം സ്റ്റേഷനിൽ മറ്റൊരു വധശ്രമക്കേസ് നിലവിലുണ്ട്. മണിമല സ്റ്റേഷൻ എസ്എച്ച്ഒ ബി. ഷാജിമോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
10:25 PM Jan 27, 2023 | Deepika.com