കൂടല്ലൂർ പള്ളിയിൽ
കൂടല്ലൂർ: കൂടല്ലൂർ പള്ളിയിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെ വിവാഹത്തിരുനാളിന് കൊടിയേറി. ഇന്നു രാവിലെ 5.30ന് ആഘോഷമായ വിശുദ്ധ കുർബാന, നൊവേന. വൈകുന്നേരം ആറിന് ആറു സ്ഥലങ്ങളിൽ പ്രദക്ഷിണം ആരംഭിക്കും. ഏഴിനു വലിയവീട്ടിൽ കവലയിൽ ലദീഞ്ഞ്. രാത്രി എട്ടിന് പ്രദക്ഷിണ സംഗമം. 8.30ന് ആഘോഷമായ പ്രദക്ഷിണം. 9.15നു സമാപന പ്രാർഥന പള്ളിയിൽ. തുടർന്നു വാദ്യമേള ഡിസ്പ്ലേ.
പ്രധാന തിരുനാൾ ദിനമായ നാളെ രാവിലെ ഏഴിനും 9.15നും വിശുദ്ധ കുർബാന. വൈകുന്നേരം അഞ്ചിന് തിരുനാൾ കുർബാന - ഫാ. തോമസ് കട്ടിപ്പറമ്പിൽ. തുടർന്ന് തിരുനാൾ സന്ദേശം. 6.30ന് പ്രസുദേന്തി സമർപ്പണം. 6.45ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം. 8.15ന് സമാപന പ്രാർഥന. 8.30 ന് ലൈറ്റ് ആൻഡ് സൗണ്ട് ഷോ.
മാറിയിടം പള്ളിയില്‍
മാറിയിടം: മാറിയിടം പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി. ഇന്നു രാവിലെ 6.45ന് പരിയാരമംഗലം കുരിശുപള്ളി വെഞ്ചിരിപ്പ്. 7.15ന് വിശുദ്ധ കുര്‍ബാന - മാര്‍ മാത്യു മൂലക്കാട്ട്. ഒന്‍പതിന് സന്ദേശം - മോണ്‍. മൈക്കിള്‍ വെട്ടിക്കാട്ട്. 29നു രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന. പത്തിന് തിരുനാള്‍ റാസ - ഫാ. ഫിലിപ്പ് രാമച്ചനാട്ട്. 10.30ന് പ്രദക്ഷിണം.
കൊല്ലപ്പള്ളി കപ്പേളയില്‍
കൊല്ലപ്പള്ളി: കപ്പേളയില്‍ വിശുദ്ധ അന്തോനീസിന്റെ ജൂബിലി തിരുനാള്‍ ഇന്നും നാളെയുമായി ആഘോഷിക്കും. ഇന്നു വൈകുന്നേരം 5.30ന് കൊടിയേറ്റ് - ഫാ. അഗസ്റ്റിന് അരഞ്ഞാണിപുത്തന്‍പുര. 5.45ന് വിശുദ്ധ കുര്‍ബാന, ലദീഞ്ഞ് - ഫാ. അലക്സ് വടശേരില്‍. നാളെ വൈകുന്നേരം 3.30 ന് കടനാട് പള്ളിയില്‍നിന്നു പുളിച്ചമാക്കല്‍ പന്തലിലേക്കും റോസ്നഗര് പന്തലിലേക്കും തുടര്‍ന്ന് കൊല്ലപ്പള്ളി കപ്പേളയിലേക്കും പ്രദക്ഷിണം. 5.45ന് തിരുനാള്‍ കുര്‍ബാന - റവ ഡോ. ജയിംസ് മംഗലത്ത് . രാത്രി ഏഴിന് ചവറനാല്‍ പന്തലിലേക്കും തുടര്‍ന്ന് അന്തീനാട് കപ്പേളയിലേക്കും പ്രദക്ഷിണം. 8.30 ന് സമാപന പ്രാര്‍ഥന.
പെരുന്നിലം കപ്പേളയിൽ
അരുവിത്തുറ: പെരുന്നിലം കപ്പേളയിൽ പരിശുദ്ധ കന്യകമറിയത്തിന്റെ തിരുനാൾ ഇന്നും നാളെയും ആഘോഷിക്കും. ഇന്നു വൈകുന്നേരം നാലിനു വിശുദ്ധ കുർബാനയ്ക്കുശേഷം പെരുന്നിലം കപ്പേളയിലേക്ക് വിശുദ്ധ സെബസ്റ്റ്യാനോസിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പന്തൽ പ്രദക്ഷിണം. തുടർന്ന് കൊടിയേറ്റ്. നാളെ വൈകുന്നേരം 4.30നു ജപമാല, അഞ്ചിന് വിശുദ്ധ കുർബാന, സന്ദേശം - ഫാ. ആന്റണി തോണക്കര, 6.30നു പ്രദക്ഷിണം, സ്നേഹവിരുന്ന്.
തിരുനാളാഘോഷം
10:17 PM Jan 27, 2023 | Deepika.com