വെള്ളരിക്കുണ്ട്: ബളാല്‍ പഞ്ചായത്തിലെ അവളിടം വനിതാ ക്ലബ് ഒന്നാം വാര്‍ഷികം ആഘോഷിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന വാര്‍ഷികാഘോഷം പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.രാധാമണി അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ അലക്സ് നെടിയകാലയില്‍, പി.പത്മാവതി, അംഗങ്ങളായ പി.സി.രഘുനാഥന് നായര്‍, ജോസഫ് വര്‍ക്കി, സന്ധ്യ ശിവന്, ബിന്‍സി ജെയിന്, മോന്‍സി ജോയി, കുടുംബശ്രീ സിഡിഎസ് അധ്യക്ഷ മേരി ബാബു, അസി. കൃഷി ഓഫീസര്‍ കെ.ശശീന്ദ്രന്, ക്ലബ് പ്രസിഡന്റ് ഷാഹിദ മാലോം, സെക്രട്ടറി ലിന്‍സി രൂമേഷ്, ലിബി ജോമോന്, ഗായത്രി എന്നിവര്‍ പ്രസംഗിച്ചു.
യുവജനക്ഷേമ ബോര്‍ഡിനു കീഴില്‍ കഴിഞ്ഞ വര്‍ഷം ജനുവരി 25നാണ് പഞ്ചായത്തിലെ പതിനാറു വാര്‍ഡുകളുടെയും പ്രാതിനിധ്യം ഉറപ്പുവരുത്തി അവളിടം വനിതാ ക്ലബ് രൂപീകരിച്ചത്. ഒരു വര്‍ഷത്തിനിടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലുള്‍പ്പെടെ സാന്നിധ്യമറിയിക്കാന്‍ ക്ലബ്ബിന് കഴിഞ്ഞു.
ഒന്നാം വാര്‍ഷികം ആഘോഷിച്ചു
12:50 AM Jan 26, 2023 | Deepika.com