ഹാത്ത് സേ ഹാത്ത് ജോഡോ അഭിയാന് സംഘടിപ്പിക്കും
12:49 AM Jan 26, 2023 | Deepika.com
ചിറ്റാരിക്കാല്‍: ഭാരത് ജോഡോ യാത്രയുടെ തുടര്‍ച്ചയായുള്ള ഹാത്ത് സേ ഹാത്ത് ജോഡോ അഭിയാന് ഇന്നു മുതല്‍ മാര്‍ച്ച് 20 വരെ വിവിധ പരിപാടികളോടെ സംഘടിപ്പിക്കാന്‍ എളേരി ബ്ലോക്ക് കോണ്‍ഗ്രസ് യോഗം തീരുമാനിച്ചു. ഭാരത് ജോഡോ യാത്രയുടെ സമാപന ദിവസമായ 30ന് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ദേശിയോദ്ഗ്രഥന സംഗമം നടത്തും. ഒന്നു മുതല്‍ 20 വരെ ഭാരവാഹികളുടെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനവും ലഘുലേഖകളുടെ വിതരണവും 138 ചാലഞ്ചും നടത്തും. 20നും മാര്‍ച്ച് 20 നും ഇടയില്‍ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ മൂന്നുദിവസത്തെ പദയാത്ര നടത്തും. കെപിസിസി അംഗം കരിമ്പില്‍ കൃഷ്ണന് യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് തോമസ് മാത്യു അധ്യക്ഷത വഹിച്ചു. ശാന്തമ്മ ഫിലിപ്പ്, ടോമി പ്ലാച്ചേരി, സെബാസ്റ്റ്യന്‍ പതാലില്‍, ടി.വി.കുഞ്ഞിരാമന്, ജോര്‍ജ് കരിമഠം, ജയരാമന്, ജോസ് കുത്തിയതോട്ടില്‍, അന്നമ്മ മാത്യു, പി.കെ.അബൂബക്കര്‍, പി.ഡി.നാരായണി, ജോയി മാരൂര്‍, ജേക്കബ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.