വ്യാപാരി വ്യവസായി സമിതി ഏരിയ സമ്മേളനം
12:40 AM Jan 26, 2023 | Deepika.com
കണ്ണൂർ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി (കെവിവിഎസ്) കണ്ണൂർ ഏരിയ സമ്മേളനം 29ന് കണ്ണൂർ ചേംബർ ഹാളിൽ നടക്കും. രാവിലെ 10ന് സംസ്ഥാന ജോയിന്റ് സെക്രട്ടറി വി. ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. ഏരിയ പ്രസിഡന്റ് കെ.വി. സലീം അധ്യക്ഷത വഹിക്കും. 200 ഓളം പ്രതിനിധികൾ പങ്കെടുക്കും. സമ്മേളനത്തിന് മുന്നോടിയായി നാളെ വൈകുന്നേരം നാലിന് വിളംബര ജാഥയും ലഹരി മാഫിയ സംഘങ്ങൾക്കെതിരെ ജനകീയ സദസും സംഘടിപ്പിക്കും. 28ന് വൈകുന്നേരം മൂന്നിന് ബൈക്ക് റാലി സംഘടിപ്പിക്കും. കെവിവിഎസ് ഏരിയ പ്രസിഡന്റ് കെ.വി. സലീം, ഏരിയ സെക്രട്ടറി സി. മനോഹരൻ, ട്രഷറർ കെ.പി അബ്ദുറഹിമാൻ, സംഘാടക സമിതി ചെയർമാൻ കെ. രഞ്ജിത്ത്, കൺവീനർ കെ. കുഞ്ഞുകുഞ്ഞൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.