ന്യൂനപക്ഷ ലോൺ വിതരണം ചെയ്തു
12:40 AM Jan 26, 2023 | Deepika.com
കേളകം: കേളകം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തിൽ അയൽക്കൂട്ട അംഗങ്ങൾക്ക് പിന്നാക്ക കോർപറേഷൻ അനുവദിച്ച ന്യൂനപക്ഷ ലോൺ വിതരണം ചെയ്തു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മൈഥിലി രമൺ വിതരണോദ്ഘാടനം നിർവഹിച്ചു. കേളകം ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ രജനി പ്രശാന്തൻ അധ്യക്ഷത വഹിച്ചു. പിന്നാക്ക വികസന കോർപറേഷൻ തലശേരി മാനേജർ അനീറ്റ് പദ്ധതി വിശദീകരിച്ചു. കേളകം സിഡിഎസ് ചാർജ് ഓഫീസർ എ.സി. അനീഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കുറ്റ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രീത ഗംഗാധരൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോമസ് പുളിക്കക്കണ്ടം, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമ്മി, വാർഡ് മെംബർമാരായ ബിജു ചാക്കോ, ഷിജി സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.