ഇരിട്ടി: രണ്ടാംകടവ് സെന്റ് ജോസഫ്സ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെയും രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ മഹോത്സവത്തിന് നാളെമുതൽ തുടക്കമാകും. നാളെ വൈകുന്നേരം 4.15ന് വികാരി ഫാ. പയസ് അരീക്കാട്ട് കൊടിയേറ്റും. 4.30ന് വിശുദ്ധ കുരിശിന്റെ പ്രതിഷ്ഠ, 4.45ന് വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന എന്നിവയ്ക്ക് ഫാ. തോമസ് ആമക്കാട്ട് കാർമികത്വം വഹിക്കും. 6.15ന് വചനപ്രഘോഷണം, ദിവ്യകാരുണ്യ പ്രദക്ഷിണം-ഫാ. സിജോ കണ്ണന്പുഴ ഒഎം.
28ന് വൈകുന്നേരം അഞ്ചിന് ആഘോഷമായ തിരുനാൾ കുർബാന, വചനസന്ദേശം, നൊവേന-ഫാ. തോമസ് കുന്നത്ത് സിഎംഎഫ്. പ്രദക്ഷിണം സെന്റ് ജോർജ് കുരിശുപള്ളിയിലേക്ക്. തിരുനാൾ സന്ദേശം-ഫാ. ജെയ്സൺ കോലക്കുന്നൽ.
29ന് രാവിലെ 10ന് ആഘോഷമായ റാസ കുർബാന, വചനസന്ദേശം, ലദീഞ്ഞ്-ഫാ. സെബാസ്റ്റ്യൻ തെക്കേടത്ത്, വചനസന്ദേശം-ഫാ. ജോസഫ് എഴുപറയിൽ. തുടർന്ന് പ്രദക്ഷിണം, സമാപനാശീർവാദം, സ്നേഹവിരുന്ന്.
രണ്ടാംകടവ് സെന്റ് ജോസഫ്സ് ദേവാലയ തിരുനാൾ നാളെ മുതൽ
12:40 AM Jan 26, 2023 | Deepika.com