കോളയാട് സെന്റ് കോർണേലിയൂസ് ദേവാലയ തിരുനാൾ തുടങ്ങി
12:40 AM Jan 26, 2023 | Deepika.com
കോളയാട്: കോളയാട് സെന്റ് കോർണേലിയൂസ് ദേവാലയത്തിൽ തിരുനാൾ മഹോത്സവത്തിന് തുടക്കമായി. ഫാ.ബോണി റിബെയ്റോ കൊടിയേറ്റി. തുടർന്ന് ആഘോഷമായ ദിവ്യബലിക്ക് ഫാ. ജേക്കബ് ജോസ് കാർമികത്വം വഹിച്ചു. ഫാ.ജോസഫ് ഇളയിടത്ത് വചനപ്രഘോഷണം നടത്തി. തുടർന്ന് നൊവേന, പരിശുദ്ധ കുർബാനയുടെ ആശീർവാദം എന്നിവയും നടന്നു. ഇന്ന് വൈകുന്നേരം നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ. വില്യം രാജൻ കാർമികത്വം വഹിക്കും. തുടർന്ന് ചേരിക്കൽ പന്തലിലേക്ക് പ്രദക്ഷിണം. നാളെ രാവിലെ പത്തിന് രോഗികൾക്കായി പ്രത്യേക ദിവ്യബലിയും വൈകുന്നേരം അഞ്ചിന് ആഘോഷമായ ദിവ്യബലിയും നടക്കും. ഫാ. ഫിലിപ്പ് കാരക്കാട്ട് നേതൃത്വം നൽകും. തിരുനാൾ 29ന് സമാപിക്കും.