വണ്ടിത്താവളം: തമിഴ്നാട്ടിൽ നിന്നും അനധികൃതമായി മണ്ണു നിറച്ച് എത്തിയ ലോറി മീനാക്ഷിപുരം പോലീസ് പിടികൂടി. ഇന്നലെ രാവിലെ 11.30ന് മീനാക്ഷിപുരത്തിനു സമീപമാണ് മേൽഭാഗം മൂടിയ നിലയിൽ മണ്ണു നിറച്ച് ലോറി എത്തിയത്. സംശയം തോന്നിയ പോലീസ് സംഘം പരിശോധിച്ചതിലാണ് കള്ളക്കടത്ത് പിടിയിലായത്.
തൃശൂരിലെ ഓട്ടുകന്പനിക്കാണ് മണ്ണുകൊണ്ടു വന്നിരിക്കുന്നത്. എസ്എച്ച്ഒ ഇൻസ്പെക്ടർ ലിബിൻ, എസ്ഐ നന്ദകുമാർ, എഎസ്ഐ രവി, എസ്സിപിഒ വിനോദ് എന്നിവരാണ് മണ്ണു കടത്തു വാഹനം പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്. സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുന്ന വാഹനവും മണ്ണും ജിയോളജി വകുപ്പിനുകൈമാറും.
അനധികൃതമായി മണ്ണ് കടത്തിയ ലോറി പിടികൂടി
12:34 AM Jan 26, 2023 | Deepika.com